Tuesday, March 20, 2012

വെറുതെ ഇരുന്നാല്‍ പോര മക്കളെ.....!! ചരിത്രം പഠിക്കണം ...

കൊല്ലം ജില്ലയിലെ ഒരു തീരപ്രദേശ പട്ടണമാണ്‌ കരുനാഗപ്പള്ളി. ആലപ്പുഴ ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന കരുനാഗപ്പള്ളി താലൂക്കിന്റെ തെക്ക് അഷ്ടമുടിക്കായലും കിഴക്ക് കുന്നത്തൂര്‍ താലൂക്കുമാണ്. 211.9 ചതുരശ്ര കിലോമീറ്ററാണ് താലൂക്കിന്റെ വിസ്തൃതി. കൊല്ലവര്‍ഷത്തേക്കാള്‍ പഴക്കമുള്ളതാണ് കരുനാഗപ്പള്ളിയുടെ ചരിത്രം. ബുദ്ധ വിഹാര (പള്ളി) കേന്ദ്രമായിരുന്നതു കൊണ്ടാണ് കരുനാഗപ്പള്ളി എന്ന സ്ഥലനാമം ലഭിച്ചത്. കാടുവെട്ടിത്തെളിച്ചു ജീവിതം ആരംഭിച്ച കാലത്ത് മനുഷ്യന്റെ മുഖ്യഭീഷണിയായിരുന്ന കരിനാഗങ്ങളുടെ പേരുമായും ഈ സ്ഥലം ബന്ധപ്പെടുത്തിയും ഐതിഹ്യം കേള്‍ക്കുന്നുണ്ട്. മതത്തിനതീതമായി മനുഷ്യരെ സ്നേഹിക്കാനും ആദരിക്കാനും പൊതുവെ ഈ പ്രദേശവാസികളില്‍ കാണുന്ന താത്പര്യം ബുദ്ധമത പാരമ്പര്യങ്ങളില്‍ നിന്നു ലഭിച്ചതാണെന്നു കരുതപ്പെടുന്നു. പള്ളി, വിഹാര്‍ എന്നീ പേരുകള്‍ ബുദ്ധമതവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. പള്ളികള്‍ എന്നാല്‍ പാലിഭാഷയില്‍ ആരാധനാകേന്ദ്രങ്ങള്‍ എന്നോ ഗ്രാമം എന്നോ അര്‍ത്ഥമുണ്ട്. ബുദ്ധവിഹാരങ്ങള്‍ ഉണ്ടായിരുന്ന സ്ഥലങ്ങളാണ് കരുനാഗപ്പള്ളിയും, കാര്‍ത്തികപ്പള്ളിയും, പള്ളിക്കലാറും, മൈനാഗപ്പള്ളിയും മറ്റും. കരുനാഗപ്പള്ളി മരുതൂര്‍ക്കുളങ്ങര നിന്നും കണ്ടെടുത്ത “പള്ളിക്കല്‍ പുത്രന്‍” ബുദ്ധവിഗ്രഹമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പള്ളിക്കല്‍ പുത്രന്‍, പള്ളിക്കല്‍ കാവ്, പള്ളിക്കല്‍ കുളം, പള്ളിക്കല്‍ മഠം, പള്ളിക്കല്‍ പാടം എന്നിവയൊക്കെ തന്നെ ബുദ്ധമതസംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു. തമിഴ്നാട്ടിലെ കാവേരിപൂംപട്ടണത്തില്‍ നിന്നും ആരുവാമൊഴി, കുമിളി, വാളയാര്‍, വൈത്തിരി, ആര്യങ്കാവ് തുടങ്ങിയ മലമ്പാതകളിലൂടെ സഞ്ചരിച്ചെത്തി, കടലോരങ്ങളിലും കായലോരങ്ങളിലും ആറ്റിറമ്പുകളിലും കുടിയേറി പാര്‍ത്ത ഒരു പൌരാണിക ജനതയുടെ പിന്‍മുറക്കാര്‍ ഇന്നും ഈ പ്രദേശത്ത് തങ്ങളുടെ തനതുസംസ്കാരം നിലനിറുത്തിക്കൊണ്ട് ജീവിക്കുന്നുണ്ട്. ഇന്ന് ആലപ്പാട് ഗ്രാമത്തില്‍ അധിവസിക്കുന്ന ജനത മേല്‍പ്പറഞ്ഞവരുടെ പിന്മുറക്കാരാണെന്ന് കരുതപ്പെടുന്നു. “കേരളോല്‍പത്തി”യിലും, “പ്രപഞ്ചഹൃദയം” എന്ന സംസ്കൃത ഗ്രന്ഥത്തിലും “ഉണ്ണിനീലി സന്ദേശ”ത്തിലും കുഞ്ചന്‍ നമ്പ്യാരുടെ “കാവ്യകവന”ത്തിലും പ്രകീര്‍ത്തിക്കപ്പെടുന്ന “കന്നേറ്റി” എന്ന പ്രദേശം കരുനാഗപ്പള്ളിയിലാണ്. മാര്‍ത്താണ്ഡവര്‍മ്മയുടെ സൈന്യാധിപനായിരുന്ന രാമയ്യന്‍ ദളവായുടെ പടയോട്ടകാലത്ത്, വാഴ്ത്തപ്പെട്ട പടനായര്‍ക്കുളങ്ങര മഹാദേവനും കരുനാഗപ്പള്ളിയില്‍ തന്നെ. ദളവാമഠങ്ങള്‍, ഊട്ടുപുരകള്‍ കുറുങ്ങാട്ടുകളരി പോലുള്ള കളരികള്‍ എന്നിവയൊക്കെ ഇന്നും ഗതകാലചരിത്രത്തിന്റെ മൂകസാക്ഷിയായി ഇവിടെ നിലകൊള്ളുന്നു. കേരളപെരുമാളിന്റെ പിന്മുറക്കാരാല്‍ സ്ഥാപിതമായതെന്ന് പേരുകേട്ട സിയാറത്തുപള്ളിയും ഐതിഹ്യങ്ങളുടെ കലവറയായ വായാറത്തുപള്ളിയും കരുനാഗപ്പള്ളി ബ്ളോക്കിലാണ്. തോമാശ്ളീഹായുടെ പിന്‍മുറക്കാരും, ലന്തക്കാരും, പറങ്കികളുമൊക്കെ സ്ഥാപിച്ച നിരവധി ക്രിസ്തീയദേവാലയങ്ങള്‍ ഈ ബ്ളോക്കിലുണ്ട്. അതിലൊന്നാണ് ആലപ്പാടു പണ്ടാരത്തുരുത്തില്‍ സ്ഥിതി ചെയ്യുന്ന പോര്‍ട്ടുഗീസ് പള്ളി. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരുകാലത്ത് കരുനാഗപ്പള്ളി കായംകുളം രാജാവിന്റെ അധീനതയില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു. കായംകുളം രാജ്യത്തിന്റെ തെക്കേയറ്റത്തുണ്ടായിരുന്ന കോട്ടയാണ് പുളിക്കല്‍കോട്ട. ഇന്ന് ബ്ളോക്കിലെ തൊടിയൂര്‍ പഞ്ചായത്തുകാര്യാലയം സ്ഥിതി ചെയ്യുന്നത് പുളിക്കല്‍കോട്ടയിലാണ്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ “ഐതിഹ്യമാല”യില്‍ പരാമര്‍ശിക്കപ്പെടുന്ന “കാളകുത്തും പൊയ്ക” ബ്ളോക്കിലെ മൈനാഗപ്പള്ളിയാണ്. ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ സ്ഥാനം കണ്ടെത്തുവാന്‍ പന്തളം രാജാവും പരിവാരങ്ങളും കായംകുളം വഴി കരുനാഗപ്പള്ളിയിലെത്തിയെന്നും മൈനാഗപ്പള്ളിയിലെ ഈ പ്രദേശത്ത് എത്തിയപ്പോഴാണ് രാജാവും പരിവാരങ്ങളും ആക്രമിക്കപ്പെട്ടത് എന്നുമാണ് ഐതിഹ്യമാലയില്‍ വിവരിച്ചിട്ടുള്ളത്. പര്‍വ്വതങ്ങള്‍ക്ക് ചിറകുണ്ടായിരുന്നപ്പോള്‍ ഹിമാലയത്തില്‍ നിന്നും പറന്നുയര്‍ന്ന മൈനാഗം എന്ന പര്‍വ്വതം മൈനാഗപ്പള്ളിയില്‍ എത്തിയെന്നും ഐതിഹ്യമുണ്ട്. ബൌദ്ധപാരമ്പര്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ഭൂപ്രദേശം കൂടിയാണിത്. ശ്രീനാരായണഗുരുവിന്റെയും, ചട്ടമ്പിസ്വാമികളുടെയും പാദസ്പര്‍ശമേറ്റു ധന്യമായ നാടാണിത്. രാഷ്ട്രീയരംഗത്ത് കിംഗ് മേക്കറെന്ന് അറിയപ്പെട്ടിരുന്ന കുമ്പളത്തു ശങ്കുപ്പിള്ള ജനിച്ചതും ഈ ബ്ളോക്കിലാണ്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ പ്രമുഖനേതാക്കളായിരുന്ന ബാരിസ്റ്റര്‍ എ.കെ.പിള്ള, കോപ്പണിക്കത്തു കൊച്ചുവേലുപിള്ള, കൃഷ്ണദാസ്, രാമചന്ദ്രദാസ്, വി.കെ.പിള്ള, മാരാരിത്തോട്ടത്തു രാഘവന്‍പിള്ള, കൈതവനതറ രാഘവന്‍പിള്ള, കെ.കേശവന്‍ പോറ്റി, ഡോ.വി.വി.വേലുകുട്ടി അരയന്‍ തുടങ്ങിയവരുടെ കര്‍മ്മഭൂമിയും ജന്മഭൂമിയും ഇവിടമാണ്. സാംസ്കാരിക കേരളത്തിനു മറക്കാനാവാത്ത സംഭാവന നല്‍കിയ മതപണ്ഡിതനായ സെയ്താലി മുസലിയാര്‍, ഖുര്‍-ആന്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ സി.ബി.കുഞ്ഞു, ഭഗവത്ഗീതാ പരിഭാഷകനായ വിദ്വാന്‍ എ.ഇസഹാക്ക് തുടങ്ങിയവരും ഇന്നാട്ടുകാരാണ്. “പഞ്ചാബിലെ സിംഹം” എന്നറിയപ്പെടുന്ന ലാലാ ലജ്പത്റായിയുടെ നാമധേയത്തിലുള്ള ലാലാജി ഗ്രന്ഥശാല ഈ ബ്ളോക്കിലെ കരുനാഗപ്പള്ളിയിലാണ്. മൈനാഗപ്പള്ളി ഗവ.എല്‍.പി.എസ് എന്ന പേരില്‍ ഇന്നറിയപ്പെടുന്ന ചക്കിട്ട സ്കൂളാണ് ഈ പ്രദേശത്തെ ആദ്യ വിദ്യാലയം. ലോകപ്രശസ്തമായ മാതാ അമൃതാനന്ദമയീ മഠം കരുനാഗപ്പള്ളി ബ്ളോക്കിലാണ് സ്ഥിതി ചെയ്യുന്നത്. ഇടക്കുളങ്ങരയില്‍ ഒരു ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നുണ്ട്. അന്തര്‍ദ്ദേശീയ വിപണിയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഗോള്‍ഡന്‍ ഫൈബര്‍ എന്ന സ്ഥാപനം കരുനാഗപ്പള്ളി ആലപ്പാട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്നു. കയര്‍, കശുവണ്ടി തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ഇവിടത്തെ വ്യവസായരംഗം കേന്ദ്രീകരിച്ചിരിക്കുന്നത്. കരുനാഗപ്പള്ളിയിലൂടെ ദേശീയപാതയും, എറണാകുളം-കൊല്ലം റെയില്‍വേപാതയും കടന്നുപോകുന്നുണ്ട്. കാര്‍ഷികോല്‍പാദനത്തിനു ആവശ്യമായ വിഭവങ്ങളാല്‍ സമ്പന്നാണ് ഓണാട്ടുകരയുടെ ഭാഗമായ കരുനാഗപ്പള്ളി ബ്ളോക്ക് പഞ്ചായത്ത്. മൈനാഗപ്പള്ളിയിലും തൊട്ടടുത്ത തൊടിയൂരുമായിരുന്നു ഒരു കാലത്ത് മരച്ചീനിയും കിഴങ്ങുവര്‍ഗ്ഗങ്ങളുമൊക്കെ വ്യാപകമായി കൃഷി ചെയ്തിരുന്നത്. ഹരിതാഭമായിരുന്ന പാടശേഖരങ്ങള്‍ നിറഞ്ഞുകിടന്ന നിരവധി പ്രദേശങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. ആലപ്പാട് പഞ്ചായത്തില്‍ ഇപ്പോള്‍ നെല്‍കൃഷിയില്ല. പനക്കട പാടവും മുക്കുംപുഴ പാടവും ഇന്ന് ഓര്‍മ്മയില്‍ മാത്രം. ഒരുകാലത്തു കായംകുളം രാജാവിന്റെ എണ്ണമറ്റ പടയാളികള്‍ക്കും ദേശിങ്ങനാടിന്റെ ആവശ്യത്തിനും ഭക്ഷ്യധാന്യം ഉല്‍പാദിപ്പിച്ചുകൊണ്ടിരുന്ന പാരമ്പര്യമുള്ള നാടാണ് കരുനാഗപ്പള്ളി. ആലപ്പാടന്‍ കയറും കരുനാഗപ്പള്ളി കൈത്തറിയും വളരെ പ്രസിദ്ധമായിരുന്നു. പരമ്പരാഗത മത്സ്യബന്ധനത്തിന്റെ ഈറ്റില്ലമാണ് ആലപ്പാട് പ്രദേശം. 1950 കളില്‍ ഇന്‍ഡോ നോര്‍വീജിയന്‍ പ്രോജക്ടിന്റെ നിയന്ത്രണത്തില്‍ യന്ത്രവത്കൃത ബോട്ടുകളുടെ സഹായത്തോടെ ഇവിടെ മത്സ്യബന്ധനം നടന്നിരുന്നു. തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആലപ്പാടും കിഴക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന മൈനാഗപ്പള്ളിയും തമ്മില്‍ ഭൂപ്രകൃതിപരമായി വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നു. കയറും, മത്സ്യബന്ധനവും ആലപ്പാട് പ്രദേശത്തെ പ്രധാന ഉല്‍പാദന മേഖലയാണെങ്കില്‍ കശുവണ്ടി, ഇഷ്ടിക, ഓട്, വെട്ടുകല്ല്, തീപ്പെട്ടി എന്നിവയാണ് മൈനാഗപ്പളളിയുടെ മുഖമുദ്ര. ഇക്കാരണങ്ങളാല്‍ തന്നെ വൈവിധ്യമാര്‍ന്ന വ്യാവസായിക ഘടന ഇവിടെ നിലനില്‍ക്കുന്നുണ്ട്. തൊടിയൂര്‍ പഞ്ചായത്തില്‍ തഴപ്പായ്, ഇഷ്ടിക, കൈത്തറി നെയ്ത്ത് എന്നിവയാണ് പ്രധാന തൊഴില്‍ മേഖലകള്‍. എങ്കിലും ഇടക്കുളങ്ങര ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ചില ആധുനിക വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. കരുനാഗപ്പള്ളി പ്രധാനമായും കയര്‍വ്യവസായ മേഖലയിലൂന്നി നില്‍ക്കുന്നു. ഒരു കാലത്ത് കരുനാഗപ്പള്ളി-ആലപ്പാട് പ്രദേശത്തെ ഗോള്‍ഡന്‍ ഫൈബര്‍ അന്തര്‍ദേശീയ വിപണിയില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സാമാന്യം ഭേദപ്പെട്ട ഗതാഗത സൌകര്യങ്ങള്‍കൊണ്ട് അനുഗ്രഹീതമാണ് ബ്ളോക്ക് പഞ്ചായത്ത്. ജലഗതാഗതം, റോഡ്, റെയില്‍വേ എന്നീ ഗതാഗതമാര്‍ഗ്ഗങ്ങളെല്ലാം ഇവിടെയുണ്ട്. ആലപ്പാടിനേയും കരുനാഗപ്പള്ളിയേയും വേര്‍തിരിക്കുന്ന കോട്ടപ്പുറം-കൊല്ലം കനാലും മൈനാഗപ്പള്ളിയുടേയും തൊടിയൂരിന്റെയും മധ്യേ ഒഴുകുന്ന പള്ളിയ്ക്കലാറും ജലഗതാഗതത്തെ പരിപോഷിപ്പിക്കുന്നു. ഒരു കാലത്ത് കാര്‍ഷിക – വ്യാവസായിക ഉല്‍പന്നങ്ങളുടെ കയറ്റിറക്കുമതിക്കും യാത്രയ്ക്കും ഏറെ പ്രയോജനപ്പെട്ടിരുന്നതാണ് പ്രസ്തുത ജലപാതകള്‍. എന്നാല്‍ റോഡ് ഗതാഗതസൌകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ ജലഗതാഗതം ശോചനീയമായ അവസ്ഥയിലേക്കു പിന്തള്ളപ്പെട്ടു. സാംസ്കാരികചരിത്രം ബ്ളോക്കില്‍ നല്ല അടിത്തറയുള്ള ഗ്രന്ഥശാലാപ്രസ്ഥാനം ഈ പ്രദേശത്തിന്റെ സാംസ്ക്കാരിക വളര്‍ച്ചക്ക് വലിയ പങ്കു വഹിച്ചു എന്നതില്‍ തര്‍ക്കമില്ല. 1908-ല്‍ തന്നെ സ്ഥാപിതമായ വിജ്ഞാനസന്ദായനി ഗ്രന്ഥശാല ഉള്‍പ്പെടെ സജീവമായി പ്രവര്‍ത്തിക്കുന്ന 8 ഗ്രന്ഥശാലകള്‍ എടുത്തുപറയത്തക്കവ തന്നെയാണ്. പ്രകാശമാനമായ ഒരു ഭൂതകാല സാംസ്കാരിക ചരിത്രമാണ് കരുനാഗപ്പള്ളിയ്ക്കുള്ളത്. സി.എസ്.സുബ്രഹ്മണ്യന്‍ പോറ്റി, പന്നിശ്ശേരി നാണുപിള്ള മഹാകവി അഴകത്ത് പത്മനാഭകുറുപ്പ്, വി.എ.നാരായണപിള്ള, രാമചന്ദ്രദാസ്, മുഴങ്ങോട്ടുവിള കൃഷ്ണപിള്ള തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെപേര്‍ ഈ പ്രദേശത്തിന്റെ സാംസ്കാരിക ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാടന്‍ കലകളായ പുലിവേഷം, കാക്കാരിശ്ശിനാടകം, കോലടികളി, തിരുവാതിര, പടയണി തുടങ്ങിയവ ഇവിടെ നിലനിന്നിരുന്നു. 1929-ല്‍ സ്ഥാപിതമായ ലാലാജി ഗ്രന്ഥശാല ഉള്‍പ്പെടെ 8 ഗ്രന്ഥശാലകളും 20 റിക്രിയേഷന്‍ ക്ളബുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കാക്കാരിശ്ശിനാടകം, തിരുവാതിര, വേലകളി തുടങ്ങിയ കലാരൂപങ്ങള്‍ക്ക് വളരെ പ്രചാരമുണ്ടായിരുന്ന ഒരു പ്രദേശമാണ് തൊടിയൂര്‍. നാടകനടന്‍മാരായിരുന്ന ടി.വി.ഗോപാലപിള്ള, തെങ്ങുവിളയില്‍ ബാലകൃഷ്ണപിള്ള, രാമനാചാരി, കേശവനാചാരി, ഹാസ്യരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന മങ്ങാട് രാഘവന്‍പിള്ള തുടങ്ങിയവരുടെ പേരുകള്‍ എടുത്തുപറയേണ്ടതുണ്ട്. ഇസ്ളാമും ക്രിസ്ത്യാനിയും ഹിന്ദുവും ഏകോദര സഹോദരങ്ങളായി ജീവിക്കുന്ന പ്രദേശമാണ് മൈനാഗപ്പള്ളി. തൊട്ടുരുമ്മി നില്‍ക്കുന്ന മുസ്ളീം ദേവാലയങ്ങളും ക്രിസ്തീയ ദേവാലയങ്ങളും ഹൈന്ദവക്ഷേത്രങ്ങളും മൈനാഗപ്പള്ളിയുടെ മതസൌഹാര്‍ദ്ദത്തെ വിളിച്ചോതുന്നതാണ്. കോല്‍കളി, ഉടുക്കുപാട്ട്, വില്‍പ്പാട്ട്, ചെണ്ടമേളം, കോലം തുള്ളല്‍ തുടങ്ങിയ നിരവധി കലാരൂപങ്ങള്‍ ഇവിടെ നിലവിലുണ്ടായിരുന്നു. ഉത്സവങ്ങളിലെ മുഖ്യ കലാരൂപമായിരുന്നു കഥകളി. എന്നാലിന്നതൊക്കെ നാമമാത്രമായി മാറിയിരിക്കുന്നു പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തെ നാലു ഡിവിഷനുകളായി വിഭജിച്ചിരുന്നതില്‍ കൊല്ലം ഡിവിഷനില്‍ കരുനാഗപ്പളളി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. ഡിവിഷന്‍ പേഷ്ക്കാരുടെ ഭരണത്തിലായിരുന്ന കരുനാഗപ്പളളി 1949-ല്‍ തിരു-കൊച്ചി രൂപം കൊണ്ടപ്പോള്‍ കൊല്ലം ജില്ലാ കളക്ടറുടെ ഭരണത്തിലായി. അന്ന് കൊല്ലം ജില്ലയില്‍ കൊല്ലം, കൊട്ടാരക്കര, പത്താനാപുരം, ചെങ്കോട്ട, കുന്നത്തൂര്‍, പത്തനംതിട്ട, കരുനാഗപ്പളളി, കാര്‍ത്തികപ്പളളി, മാവേലിക്കര, തിരുവല്ല, അമ്പലപ്പുഴ, ചേര്‍ത്തല എന്നിങ്ങനെ 12 താലൂക്കുകള്‍ ഉണ്ടായിരുന്നു. ചോള രാജാക്കന്‍മാരുടെ ചില ശാസനങ്ങളില്‍ വേണാട്ടരചനെ കൂപകത്തരചന്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കൂപകം എന്ന സംസ്കൃത പദത്തിന് പാമരം, തോണികള്‍ കരയോട് ചേര്‍ത്തു കെട്ടുന്ന സ്തംഭം എന്നിങ്ങനെ അര്‍ത്ഥമുളളതുകൊണ്ട് വഞ്ചികളും കപ്പലുകളും അടുക്കുന്ന നാട് എന്ന വിവക്ഷയിലായിരിക്കാം വേണാടിന് കൂപകം എന്നുകൂടി പേരുണ്ടായത്. കരുനാഗപ്പളളിയുടെ തീരപ്രദേശം, കന്നേറ്റികടവ്, പണ്ട്യാലകടവ്, ചന്തക്കടവ് എന്നിവ ഇന്നും അതിന് തെളിവുകളാണ്. മാര്‍ത്താണ്ഡ വര്‍മ്മ തിരുവിതാംകൂറില്‍ അധികാരം ഏല്ക്കുമ്പോള്‍ ദേശിങ്ങനാട് ഭരിച്ചിരുന്നത് ഉണ്ണിക്കേരള വര്‍മ്മയായിരുന്നു. കായകുളം രാജാവിന്റെ മന്ത്രി അച്യുത വര്‍മ്മയുടെ നേതൃത്വത്തിലുള്ള ദേശിങ്ങനാട് സൈന്യത്തെ മാര്‍ത്താണ്ഡ വര്‍മ്മ നശിപ്പിച്ച് കൊല്ലം കീഴടക്കി. കായംകുളത്ത് നിന്നുളള ദത്ത് റദ്ദ് ചെയ്യാമെന്നും തിരുവിതാംകൂറിന് കപ്പം കൊടുത്തു കൊളളാമെന്നും ഉണ്ണിക്കേരള വര്‍മ്മ സമ്മതിച്ചു. തന്റെ മരണശേഷം ദേശിങ്ങനാട് തിരുവിതാംകൂറിനോട് ചേര്‍ത്തു കൊളളാനും അദ്ദേഹം അനുവാദം നല്‍കി. എന്നിട്ടും മാര്‍ത്താണ്ഡ വര്‍മ്മ അദ്ദേഹത്തെ തിരുവനന്തപുരത്ത് കൊണ്ടുപോയി വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ പാര്‍പ്പിച്ചതിന് ശേഷം അറുമുഖന്‍ പിളളയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ സൈന്യം കരുനാഗപ്പളളി പിടിച്ചടക്കി. ദേശിങ്ങനാട് രാജാക്കന്മാരായിരുന്ന ജയസിംഹനോടും കായംകുളം രാജാവിനോടും മാര്‍ത്താണ്ഡ വര്‍മ്മയോടും, രാമയ്യന്‍ ദളവ, വേലുത്തമ്പി ദളവ എന്നീ ദേശാഭിമാനികളായ ഭരണാധികാരികളോടും സ്വാതന്ത്ര്യസമര നായകരോടും കരുനാഗപ്പള്ളിയുടെ ചരിത്രം ബന്ധപ്പെട്ടിരിക്കുന്നു. പടയ്ക്ക് ആവശ്യമായ നായകന്മാരേയും നായന്മാരേയും തെരഞ്ഞെടുത്ത കരുനാഗപ്പളളിയിലെ പടനായര്‍കുളങ്ങര ഇന്നും ചരിത്ര സാക്ഷ്യമായി നിലകൊളളുന്നു. ദളവാമാര്‍ താമസിച്ചു പടകളെ തിരഞ്ഞെടുത്ത ദളവാ മഠങ്ങളും പടകള്‍ക്ക് ആവശ്യമായ ആയുധാഭ്യാസം നല്‍കിയ തിരുവൂര്‍ കളരി, കുറുങ്ങാട്ട് കളരി എന്നിവയുടെ അവശിഷ്ടങ്ങളും ഈ പഞ്ചായത്തില്‍ കാണാം. രാജാവിന്റെ പടയിലേക്ക് നായന്മാരേയും നായകന്മാരേയും തെരഞ്ഞെടുത്തതിന്റെ പാരിതോഷികമായി വസ്തുക്കള്‍ കരമൊഴിവായി വിട്ടുകൊടുക്കുന്ന സമ്പ്രദായം കരുനാഗപ്പളളിയില്‍ നിലനിന്നിരുന്നു. രാജകൊട്ടാരത്തിലേക്ക് ഉത്സവത്തിനും സദ്യക്കും സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനും മറ്റ് സേവനങ്ങള്‍ക്കും വേണ്ടിയാണ് ഈ വിരുത്തി സമ്പ്രദായം ഏര്‍പ്പെടുത്തിയത്. 1904-ല്‍ നിയമം മൂലം നായര്‍ വിരുത്തി സമ്പ്രദായം അവസാനിപ്പിച്ചെങ്കിലും കൈവശക്കാര്‍ക്ക് കൈവശാവകാശം ലഭിച്ചു. വാളും പരിചയും കൊണ്ടുളള പഴയ ആയോധനവിദ്യ കരുനാഗപ്പളളിയില്‍ നിന്നും ലഭിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇന്നും അത് ഉത്സവചടങ്ങായി ഓച്ചിറ പടനിലത്തില്‍ ആഷോഘിക്കുമ്പോള്‍ കരുനാഗപ്പളളിയുടെ പങ്കാളിത്തം. പ്രാചീന ബുദ്ധപ്രതിമ കണ്ടുകിട്ടിയത് കരുനാഗപ്പളളി പഞ്ചായത്തിലെ മരുതൂര്‍കുളങ്ങര നിന്നാണ്. ഈ ബുദ്ധവിഗ്രഹം കൊണ്ട് ആകര്‍ഷിച്ച പളളിക്കലും കരുനാഗപ്പളളി മരുതൂര്‍കുളങ്ങര തന്നെ. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പളളിക്കല്‍ക്കാവ് ഇന്ന് സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. പ്രഡിദ്ധമായ പളളിക്കല്‍ കുളം പഞ്ചായത്തിന്റെ അധീനതയിലും. പളളിക്കല്‍ കാവില്‍ നിന്നും കണ്ടെടുത്ത ബുദ്ധപ്രതിമയായ പളളിക്കല്‍ പുത്രനെ അന്നത്തെ കരുനാഗപ്പളളി തഹസീല്‍ദാരായിരുന്ന തമ്പുരാന്‍ പടനായര്‍കുളങ്ങര ക്ഷേത്രപരിസരത്തു സ്ഥാപിച്ചു. പ്രസ്തുത ബുദ്ധപ്രതിമയില്‍ ദലൈലാമ പുഷ്പ മാല ചാര്‍ത്തിയിട്ടുണ്ട്. ഇന്നും ആ പ്രതിമ കൃഷ്ണപുരം പുരാവസ്തു പരിരക്ഷണ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ഒരു കാലത്ത് ബുദ്ധജൈന മതങ്ങള്‍ കേരളത്തില്‍ പ്രചരിച്ചിരുന്നു. അവയില്‍ ബുദ്ധമതം സാര്‍വത്രിക പ്രചാരം നേടി. അതിന്റെ കേന്ദ്രങ്ങളായിരുന്നു കരുനാഗപ്പളളിയും മരുതൂര്‍കുളങ്ങരയും. കരുനാഗപ്പളളി, കാര്‍ത്തികപ്പളളി താലൂക്കുകളുടെ ഭാഗങ്ങള്‍ ചേര്‍ന്നതായിരുന്ന കരുനാഗപ്പളളി ദേശവഴിയുടെ ആസ്ഥാനം മരുതൂര്‍കുളങ്ങരയായിരുന്നു. കരുനാഗപ്പളളി ദേശത്തിലുള്‍പ്പെട്ട മരുതൂര്‍കുളങ്ങര മഹാദേവര്‍ ക്ഷേത്രം ഒരു കാലത്ത് ദേശവാഴികളുടെ ആഢ്യത്വത്തിന്റെ പ്രതീകമായിരുന്നു. ബുദ്ധമത പ്രചാരത്തിന് തടയിടാന്‍ ഹൈന്ദവ പുനരുദ്ധാരണ പ്രവര്‍ത്തകര്‍ ഈ ക്ഷേത്രത്തെ ഉപയോഗിച്ചിരുന്നതായി ഐതിഹ്യം ഉണ്ട്. ആദ്യകാലത്ത് കേരളത്തില്‍ സ്ഥാപിച്ച 18 മുസ്ളീം പളളികളില്‍ രണ്ടെണ്ണം കൊല്ലത്തായിരുന്നു. കൊല്ലവും കരുനാഗപ്പളളിയും ദേശിങ്ങനാട്ടില്‍ ഉള്‍പ്പെട്ടിരുന്നതാകയാല്‍ ഇസ്ളാംമതം സ്വഭാവികമായി കരുനാഗപ്പളളിയില്‍ എത്തിയിരുന്നു. പേരുകേട്ട കരുനാഗപ്പളളി സിയാറത്തു പളളിയും ഐതിഹ്യങ്ങളുടെ കലവറയായ വായാറത്തു പളളിയും കരുനാഗപ്പളളി പഞ്ചായത്തിന്റെ മുതല്‍ക്കൂട്ടാണ്. ശ്രീ നാരായണ ഗുരുവിന്റെയും ശ്രീ ചട്ടമ്പിസ്വാമികളുടേയും ആര്‍ഷപ്രഭാവം ഈ പഞ്ചായത്തിനെ ധന്യമാക്കിയിട്ടുണ്ട്. ഗുരുസ്വാമിയും ചട്ടമ്പിസ്വാമിയും യശഃശരീരനായ പന്നിശ്ശേരി നാണുപിളളയുടെ പഠനകളരി സന്ദര്‍ശിച്ചു അനുഗ്രഹിച്ചിട്ടുണ്ട്. അവര്‍ണ്ണര്‍ക്ക് കൂടി ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നുളള അവകാശ വാദം തിരുവിതാംകൂറില്‍ ആദ്യമായുയര്‍ന്നത് ഇവിടെ നിന്നാണ്. തിരുവിതാം കൂറിലെ സാമൂഹിക പരിവര്‍ത്തനത്തിലും രാഷ്ട്രീയ സംഭവ വികാസങ്ങളിലും നിര്‍ണ്ണായക പങ്കു വഹിച്ച നിവര്‍ത്തന പ്രക്ഷോഭത്തിന് മൂര്‍ച്ച കൂട്ടിയത് ഇവിടെ നിന്നാണ്. നിവര്‍ത്തനമെന്നാല്‍ പിന്‍മാറി നിക്കല്‍ എന്നാണര്‍ത്ഥം. സാരാംശത്തില്‍ അതൊരു നിസ്സഹകരണ പ്രസ്ഥാനം തന്നെയായിരുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ചരിത്ര രേഖകളില്‍ സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ടതാണ് കരുനാഗപ്പളളിയുടെ അഭിമാനസ്തംഭമായ സി.എസ്.സുബ്രഹ്മണ്യന്‍ പോറ്റിയുടെ നാമധേയം. നമ്പൂരി സമുദായത്തെ പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് നയിക്കുവാന്‍ വി.ടി.ഭട്ടതിരിപ്പാടും, ഇ.എം.എസ്സും ഇറങ്ങി തിരിക്കുന്നതിന് മുമ്പ് തന്നെ സി.എസ്.സുബ്രഹ്മണ്യന്‍ പോറ്റി കുമാരമംഗലത്ത് നീലകണ്ഠന്‍ നമ്പൂതിരിപ്പാടിനൊപ്പം ആ പ്രവര്‍ത്തനത്തിന് തുടക്കമിട്ടിരുന്നു. സാംസ്ക്കാരിക പ്രവര്‍ത്തനത്തില്‍ കരുനാഗപ്പളളിയുടെ തിലകക്കുറിയാണ് ലാലാജി സ്മാരക ഗ്രന്ഥശാല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരനായകനും ധീരദേശാഭിമാനിയുമായ ലാലാലജ്പത് റായിയുടെ സ്മരണയ്ക്ക് വേണ്ടി നിര്‍മ്മിച്ച ഈ സ്ഥാപനത്തിന്റെ ഉദ്ഘാടന സമ്മേളനം നടന്നത് 26.10.1929 ലാണ്. ഭരണ ചരിത്രം ഇന്നത്തെ കരുനാഗപ്പളളി പഞ്ചായത്ത് രൂപം കൊളളുന്നത് 1953 ലാണ്. അതിനുമുമ്പ് നിലനിന്നിരുന്നത് വില്ലേജ് യൂണിയനായിരുന്നു. വില്ലേജ് യൂണിയന്റെ പ്രവര്‍ത്തന പരിധിയില്‍ ആലപ്പാട്ട് പഞ്ചായത്തിലെ വെളളനാതുരുത്ത് മുതല്‍ ആലക്കോട് വരെയുളള പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെട്ടിരുന്നു. വില്ലേജ് യൂണിയന്റെ ആദ്യത്തെ പ്രസിഡന്റ് യശഃശരീരനായ കുറ്റിക്കാട്ടില്‍ ചന്ദ്രശേഖര പിളളയാണ്. 24.10.1953-ല്‍ നിലവില്‍ വന്ന കരുനാഗപ്പളളി പഞ്ചായത്തിലെ ആദ്യ പ്രസിഡന്റ് യശഃശരീരനായ വി.എസ്.ഗോപാലനായിരുന്നു. എട്ടു വാര്‍ഡുകളും സംവരണം ഉള്‍പ്പെടെ ഒന്‍പത് സീറ്റുകളുമാണ് അന്നുണ്ടായിരുന്നത്. പുതിയ പഞ്ചായത്ത് കെട്ടിടം സ്ഥാപിക്കുന്നതുവരെ വില്ലേജ് യൂണിയന്‍ പ്രവര്‍ത്തിച്ചിരുന്നത് ഇന്നത്തെ പെട്രോള്‍ പമ്പിന് വടക്കുവശമുളള കേശവപ്പണിക്കരുടെ കെട്ടിടത്തിലായിരുന്നു.

Thursday, July 14, 2011

nalla karayangal reethyil chithikkuka

Friday, November 20, 2009

Save Mullaperiyar Save Lives


Dear all...


Mullaperiyar

Mullaperiyar Dam is constructed over the headwaters of the Periyar River in Kerala, The Periyar National Park, Thekkady is located around the Periyar reservoir formed by the backwaters of this dam. It is operated by the Government of Tamil Nadu according to a 999-year lease agreement made during erstwhile British colonial rule.

The dilapidated Mullaperiyar dam is dangling like the sword of Damocles over the heads of millions of people living in the five districts of the State. To solve this threat State Government sought the urgent intervention of the Prime Minister in this matter. The only solution to this problem of a century and a decade old dam built up of stone and lime is to build a new dam using modern technology. The matter was presented by the Chief Minister before the conference of the MPs of the State at Thiruvananthapuram and requested them to put concerted pressure on the Centre to urgently accept the need for building a new dam.

Later, Water Resources Minister drew the attention of the press towards the condition of the dam as it was observed by the expert committee. They examined the dam when the water level was at the lowest level of 109 feet and found massive erosion of plastering made on the surface of the dam. Deep fissures have been formed inside the dam from one end to the other end, as a result of displacement of granite blocks. If this was the condition at the level of 109 feet it would be much more worse at still lower levels where the pressure of water is great. The dam will not be able to withstand even a small disturbance. The 14 pressure gauges set up by the Tamil Nadu Government are not functioning properly. The committee also called for mapping the dam at the lower levels by using under water camera.

Mullaperiyar Dam Issue

The Mullaperiyara Dam stand-off has received yet another jolt from Tamil Nadu threatening to withdraw from talks scheduled on Monday.

This decision comes following Kerala sending a team of naval experts to inspect the safety of the reservoir which it called back following central intervention. It has been reported that strong words have been exchanged in this regard between chief ministers M Karunanidhi and V S Achuthanandan who accused each other of indulging in provocative acts.

Irked, Karunanidhi has shot off a letter to Prime Minister Manmohan Singh saying that Tamil Nadu would not be in a position to attend the talks with Achuthanandan in Delhi on Monday if Kerala continued to indulge in unfair and provocative acts.

Warning that his state would move to Supreme Court , Karunanidhi lambasted certain remarks made by Achuthanandan and politicians from Kerala, which, he said, were irresponsible and provocative.

Meanwhile, the Kerala government has asked the 19-member naval team to give up its mission following Centre's intervention in response to Tamil Nadu's objections. Kerala's Water Resources Minister Premachandran meanwhile has said that Kerala will continue to do all that is necessary to safeguard its interests in the issue, and that the government is keen to avoid provocative steps.

Achuthandandan stated that Karunanidhi's intervention is suspious. The reservoir stood on the land leased to Tamil Nadu by Kerala and that it did not require advance permission of the neighbour state to assess the dam's safety. Kerala is concerned about the safety of life and property of 3.5 mil
lion people in five districts.

Wednesday, November 18, 2009

നമ്മുടെ കേരളം

ഇന്നു ഇന്ത്യലെ ഏറ്റവും വലിയ നഗരം എന്ന നിലയിലല്ലേക്ക് വളരുന്നു നമ്മുടെ കൊച്ചി .കൊച്ചു കേരളത്തിന്റെ വികസന്സ്വപ്നതിന്റെ പുത്യ മുഖം നമ്മുടെ സ്വന്തം കൊച്ചി അവിടെ ഇന്നു എന്താണ് നടക്കുന്നത് എന്ന് നമ്മുക്ക് നോക്കാം

കേരളത്തിലെ വാണിജ്യ തലസ്ഥാനമായ കൊചിഉദെ അടിസ്ഥ സൌകര്യ വികസനത്തിന് വേണ്ടി സെന്‍ട്രല്‍ ഗവണ്മെന്റ് ആയിരം കോടി രൂപ ആണ് അനുവദിച്ചത് . ആതുക ഇന്നു എവിടെ ചിലവഴിച്ചു എന്ന് ദൈവം എന്നോരല്ല്ക്ക് മാത്രം അറിയാം .

കൊച്ചിയലെ റോഡുകള്‍ മനുഷനായി ജനിച്ച ഏതൊരാള്‍ക്കും, പേടി പെടുത്തുന്ന ഒരു കാര്യം ആണ് .അര മണിക്കൂര്‍ കൊണ്ടു എതെന്ന്ട പല സ്ഥലങ്ങളിലും രണ്ടു മണിക്കൂര്‍ ഇതിന്റെ വികസനത്തിന്‌ വേണ്ടി ആണ് നഗര വികസന പത്തത്യുടെ ഭാഗമായി ഒന്പതു പ്രോജെച്ടിനു വേണ്ടി എഴുന്നുട്ടി മുപ്പത്തിയാറ് കോടി രൂപ അനുവതിച്ചത് ഇതില്‍ പകുതേയും സെന്‍ട്രല്‍ ഗവണ്മെന്റ് ഭാഗമാണ് ബാകി മുപ്പത്തിയാറ് ശതമാനം മാത്രം സ്റ്റേറ്റ്
ഗവണ്മെന്റ് കന്റെതൈയാല്‍ മതി ബാകി വരുന്ന ഇരുപതു ശതമാനം മാത്രം നഗര സഭ കണ്ടെത്തണം ഈ തുക പോലും നേരെ വണ്ണം ഉപോയോകിക്ക്ത ത്തിന്റെ ഭലം ആണ് ഇപ്പോള്‍ നടന്ന ബൈ എലെച്റേനില്‍ കന്റെത് .ഇതിനു പുറമെ ഏഷ്യന്‍ വികസന ബാങ്കിന്റെ വകയായി ഒരു എരുന്നുരു കോടി വേറെ മൊത്തം ആയുരത്തില്‍ ഏറെ കോടി രൂപയാണ് കൊച്ചിന്‍ നഗരവികസന്തിനു വേണ്ടി സെട്രല്‍ ഗോവെര്‍ന്മേന്റും മറ്റു ബാങ്കുകളും ചേര്‍ന്ന്‌ സംസ്ഥാന ഗോവെര്‍ന്മേന്റിനു നല്കിയരിക്കുനത് .ഈ തുക ലഭിച്ചു വര്‍ഷം നലയിട്ടു ഏത് വരെ എങ്ങും എതീയില്ല .. അതെ സമയം ഇതേ പരോജെച്ടിനു വേണ്ടി കൊഴികോട് നഗരസഭയ്ക്ക് നല്കിയ തുക മുഴുവന്‍ വേണ്ട വിതം ഉപയോക്കിച്ചു എന്നതിന് ഏറ്റവും വലിയ തെളിവാണ് എ ഡി ബി വായ്പ്പ കൊണ്ടു നിര്‍മിച്ച ഫ്ലൈ ഓവറിന്റെ നിര്‍മാണം ഏറെ കുറെ പൂര്ത്യായി ..ഇതിനു ആരാണ് ഉത്തരവാതി ഞങ്ങള്‍ എല്ലാമ അറിയുന്ന ഞങ്ങള്‍ വെറുതെ ഇരിക്കും eന്നു ഒരാള്ള്ഉം കരുതേണ്ട അവരുടെ പ്രതിശേത സ്വരം ഉയാരും അതില്‍ ...


കൊച്ചിയുടെ നമ്മുടെ മലയാളികളുടെ സ്വപ്ന പത്തതി സ്മാര്ട്ട് സിറ്റി കേരള ഗോവെര്‍ന്മെന്റിന്റെ സ്മര്ടില്ലാത്ത പ്രവര്‍ത്തനം മൂല്ലം അത് കമ്മ്യൂണിസ്റ്റ് സ്വപ്ന ഭൂമി ആയ ബംഗാളിലേക്ക് പോകുന്ന ലഖ്ശ്നമാണ് കാണുന്നെ അങ്ങോട്ട് പോയാല്‍ ഒരൂ കമ്മ്യൂണിസ്റ്റ് കാരനും കുഴപ്പം ഉണ്ടന്നു തോന്നുനില്ല കാരണം കേരളത്തിലെ ആള്‍കാര്‍ മാത്രമേ കഷ്ടപെടാന്‍ പാടുള്ളൂ എന്ന് അവര്ക്കു വലിയ നിര്‍ബന്ധം ആണ് .കേരളത്തിന്റെ ദേശിയ ഉത്സവ്അം അയ ഹര്‍ത്താല്‍ ബംഗാളില്‍ തൊട്ടു കൂടായ്മ ആണ് .. കേരളത്തിലെ കംമുനിസ്റ്കാര്‍ക്ക് വികസനം എന്നാല്‍ അയിത്തം ആണ് eന്നാല്‍ ഇതേ കമ്മ്യൂണിസ്റ്റ് ഗോവെര്‍ന്മെന്റിന്റെ ബംഗാളിന്റെ വികസനം എന്ന പേരില്‍ ഏത് ഭുമിയും കൊടുക്കാം എന്നാല്‍ കേരളത്തില്‍ അത് അയിത്തം ഇത്തരം നയങ്ങള്‍ക്ക് എതിരെ അച്ചു മമ നിങ്ങള്‍ ഓര്‍ക്കു നിങ്ങളും നിങ്ങളുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കൂടെ ഞങ്ങളെ പോലെയുള്ള പാവപെട്ടവരെ മരണത്തിലെക്കാന് തള്ളിവിടുന്നതു ഒന്നേ ഞങ്ങള്ക്ക് പറയാന്‍ഉള്ളു ഇവിടെ പടിചെരങ്ങുന്ന ഒരേ ആളും ഇവിടെ നമ്മുടെ മലയാള മണ്ണില്‍ ജോലി ചെയ്തു മരികെന്ടവരന് അല്ലാതെ നിങ്ങള്‍ പോലുള്ള രാഷ്ട്രിയ കാപാലികന്‍ മാര്‍ കാരണം ഗള്‍ഫിലോ പുറം നാടുകളിലോ ജോലി ചെയ്യാന്‍ ഞങ്ങള്‍ ഇഷ്ടപെടുന്നില്ല ഞങ്ങള്‍ ഇഷ്ടപെടുന്നത് സ്വന്തം അമ്മയും അച്ഛനും ആയി ചെര്‍ന്നിരിക്കാന്‍ ആണ് ...




ഇനി എങ്കിലും അച്ചുതന്തന്‍ പിണറായി നിങ്ങള്ക്ക് കോടികള്‍ കാണും നിങ്ങളുടെ മക്കള്‍ക്ക്‌ ജോലിയ്ല്ലെല്ലും കുഴപ്പം ഇല്ല
ഞാനഗല്‍ അങ്ങനെ അല്ല മറു ഇനി എങ്കിലും നിങ്ങളുടെ ചിന്താഗതി മാറ്റുവിന്‍ നിങ്ങളെ പോലുള്ളവര്‍ ഞങ്ങളുടെ മനസില്‍ ഇടനെടനെമെങ്കി മാറ്റുവിന്‍ ചട്ടങ്ങള്‍ വികസനം അതെ ഇനി നമ്മുടെ മഅര്‍ഗം ആയി കറുത്ത്



orkut - Friends

orkut - Friends

sachin1.jpg (image)

sachin1.jpg (image)

എന്റെ നാട് ഒരു സങ്കല്പ്പലം പാര്‍ട്ട്‌ ഓനെ ഒന്നു

പ്രിയപ്പെട്ട എന്റെ കൂട്ടുകാര്‍ക്ക്...
ഇന്നു ഞാന്‍ വളെരെ സന്തോഷവാനാണ് കാരണം ഇന്നു എന്റെ ജീവിതത്തിലെ എല്ലാ പ്രശനക്ക്ള്‍ക്കും ഒരു പരിഹാരം ഉണ്ടാര്യിരിക്കുന്നു അത് എന്തെന്നാല്‍ ദിവം ഉണ്ടെന്നു വിശേസിക്കന്ന നിമിഷങ്ങള്‍ ആണിത് .കാരണം എനിക്കിന്ന് നല്ല ഒരു ജോലി ഉണ്ട് സോറി നിങ്ങളെ ഞാന്‍ ഒരു പാടു നീട്ടുനില്ല ഞാന്‍ പറയാം നാട്ടില്‍ വായി നോക്കി നടന്ന ഞാന്‍ ..ഇന്നു ഒരു നല്ല നിലയില്‍ ആണ് അദിന് പ്രദാന കാരണം ഗുജറാത് മിനിസ്റെര്‍ നരേന്ദ്ര മോഡി തന്ന്നെ കാരണം ...കാരണം അയാള്‍ ഒരു മത ദീവ്രവതിയോ ആരോ ആകട്ടെ ഇവിടുത്തെ ജനങ്ങള്‍ ( നാട്ടിലെ രാഷ്ട്രിയക്കാരുടെ ലങ്ഗുഅഗില്‍ പറഞ്ഞാല്‍ കഴുതകള്‍ ) വളെരെ സന്തോവാന്‍ ആണ് കാരണം ഇന്നു ഇവിടെ എല്ലാവര്ക്കും ജോലി ഉണ്ട് നല്ല സന്തുസ്ടമായ് കുടുന്ബ ജീവിതം എല്ലാം ഇതു ഞാന്‍ പറയുന്നത് എന്തിന്നന്നു അറിയുമോ നമ്മുടെ നാട്ടിലെ രാഷ്ട്രിയക്കാരുടെ കപട nadagagal ഓര്‍ത്താണ് ..തൊട്ടതിനും പിടിച്ചതിനു ഹര്‍ത്താല്‍ എന്ന് പറഞ്ഞും നമ്മുടെ നാട് നശിപ്പിക്കുന്ന വോട്ടു കച്ചവടം അദിന് എടിരെ എന്റെ ഒരു കത്ത് ആണെനു കരുതിയാല്‍ മതി ഇതുനെ


നിങ്ങള്ക്ക് അറിയുമോ നമ്മുടെ ദൈവത്തിന്റെ സ്വതം നാട്യം കേരളം ഇന്നു ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ അട്മഹട്യ നടക്കുന്ന സ്ഥലം ആയി അതിന് പ്രതാന കാരണം തൊഴില്‍ ഇല്ലായ്മ തന്നെ ... അപ്പോള്‍ നമ്മുക്ക് തൊഴില്‍ എങ്ങനെ കേരളത്തില്‍ ഇല്ലാതായി എന്നതിനെ പറ്റി നമ്മുക്ക് അനെഷിക്കെന്റി വരും


നമ്മുക്ക് അതിലേക്കു ഒന്നു പോയി വരാം............


നമ്മുടെ കേരളത്തില്‍ ഇപ്പോള്‍ ഉള്ള പ്രോജെക്ട്കള്‍ എടുത്തു നോക്കിയാല്‍ തന്നെ നമ്മുക്ക് ഈ രസ്തൃയ നാടകത്തിന്റെ കഥ മനസിലാക്കും

01 വിഴിഞ്ഞം ഇന്റര്‍നാഷണല്‍ കോണ്ടിനെര്‍ ടെര്‍മിനല്‍

ഈ ഒരു പ്രൊജക്റ്റ്‌ മാത്രം നടന്നാല്‍ മാത്രം മതി നമ്മുടെ കൊച്ചു കേരളത്തിലെ ഒരു lakshtil പരം ജനങ്ങള്‍ നല്ലനിലയില്‍ ജോലി ലഭിക്കും ഞാന്‍ തമാശ പരഞ്ഞ്തല്ല ഞാന്‍ എക്ഷമ്പ്ലെ സഹിതം കാണിക്കാം

നിങ്ങള്ക്ക് അറിയുമോ ഗുജറാതില്‍ മുന്ദ്ര ഇന്റര്‍നറേനാല്‍ കോണ്ടിനെര്‍ ടെര്‍മിനല്‍ എന്ന ഒരു ചെറിയ പോര്‍ട്ട്‌ ഉണ്ട് ഇവടെ ഞാന്‍ ഉളപ്ടെ ടു ലഖ് ഇന് മുകളില്‍ അല്കാര് ആണ് ജോലി ചെയ്യുനത്തു ****


ഇതിന്റെ എല്ലാ വശങ്ങളെ പറ്റിയും എല്ലാമ ഇനി ഉള്ള എന്റെ കത്തുകളില്‍ പറയാം ഇവിടുത്ത് കമ്മ്യൂണിസ്റ്റ് ഭരണകൂടം നല്ലേ എങ്ങനെ ഭരിക്കുന്നു എന്നതിനെ പറ്റി ഞാന്‍ പറഞ്ഞു തരം


ഇതു ഒരു രാഷ്ട്രിയ പാര്‍ടിക്കും എതിരെ ഞാന്‍ ഇറങ്ങുന്നില്ല മറിച്ചു നമ്മുടെ ജനങ്ങള്‍ ഞാന്‍ എന്റെ വീടുകര്‍ എല്ലാം ഉള്ള്പെടുന്ന കൂടുന്ബം അവരുടെ നല്ല ഭാവിക്ക് വേണ്ടി മട്രമയ്രിക്കും ഇനി എന്റെ ഓരോ കത്തും അത് വയിക്കുന്പോ നിങ്ങല്ല്ക്ക് ചിലപ്പോള്‍ എന്നോട് വൈരാഗ്യം തോന്നിയേക്കാം എന്നാലും എന്റെ നാടിന്‍റെ നനംക്ക് വേണ്ടി ഇനി എന്റെ കത്തുക തുടര്‍ന്ന് വായിക്കുക


എന്ന് നിങ്ങളുടെ സ്വന്തം

ദേവേഷ് രാജ് d